പരസ്യം ചെയ്യൽ

നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

സംസ്ഥാനം

മലയാളം വാർത്തകൾ / വാർത്ത / Film / 'ബോഗയ്ൻവില്ല' ഒരു അമൽ നീരദ് പടം; പോസ്റ്റർ പുറത്ത്

'ബോഗയ്ൻവില്ല' ഒരു അമൽ നീരദ് പടം; പോസ്റ്റർ പുറത്ത്

'ബോഗയ്ൻവില്ല' ഒരു അമൽ നീരദ് പടം; പോസ്റ്റർ പുറത്ത്

സിനിമ ഉടൻ തിയേറ്ററുകളിലെത്തും എന്ന ക്യാപ്‌ഷനും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.

  • 1-MIN READ News18 Malayalam New Delhi,Delhi
  • Last Updated :

ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ബോഗയ്ൻവില്ലയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അമൽ നീരദ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഗെറ്റപ്പാണ് പോസ്റ്ററിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഉടൻ തിയേറ്ററുകളിലെത്തും എന്ന ക്യാപ്‌ഷനും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.

പരസ്യം ചെയ്യൽ

അമൽ നീരദിൻ്റെ ആരാധകർ പോസ്റ്റർ ഏറ്റെടുത്തു കഴിഞ്ഞു. ‘ഒരു അമൽ നീരദ് സംഭവം വരുന്നു’, ‘ആചാര വെടിക്ക് ഇതാ ബെസ്റ്റ്’, ‘ഒറ്റ പേര് അമൽ നീരദ്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ഒപ്പം മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച ബിലാൽ എന്ന സിനിമയുടെ അപ്ഡേറ്റ് ചോദിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.അതേസമയം ബോഗയ്ൻവില്ല ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ട്. ചിത്രം ഒക്ടോബർ 10 ന് റിലീസ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ചാർട്ടിങ് ആരംഭിച്ചതായും റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീസറും ഉടൻ റിലീസ് ചെയ്യുമെന്നാണ് സൂചന.

അമൽ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ൻവില്ല. സിനിമയിൽ കുഞ്ചാക്കോ ബോബൻ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വീണാ നന്ദകുമാറാണ് മറ്റൊരു താരം. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ. ഭീഷ്മപർവ്വം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.

പരസ്യം ചെയ്യൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ��� സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
  • First Published :
പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ